ഡല്‍ഹി നജഫ്ഗഡില്‍ എയര്‍ ആംബുലന്‍സ് അടിയന്തരമായി ഇടിച്ചിറക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ പട്‌നയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്നു വിമാനമാണ് അടിയന്തരമായി ഇടിച്ചിറക്കിയത്. യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പൈലറ്റ് അറിയിച്ചു.
പട്‌നയില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന ആല്‍ക്കെമിസ്റ്റ് എയര്‍ലൈനിന്റെ ചാര്‍ട്ടര്‍ വിമാനമാണ് നജഫ്ഗഡിലെ പാടത്ത് ഇടിച്ചിറക്കിയത്. പൈലറ്റ് ഉള്‍പ്പടെ ആംബുലന്‍സില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. അവരില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.