രാഹുൽ ഗാന്ധിയോ? വയനാട്ടിൽ മത്സരിക്കാനോ? - താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

വ്യാഴം, 28 മാര്‍ച്ച് 2019 (10:05 IST)
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന വിഷയത്തിൽ മറുകണ്ടം ചാടി ഉമ്മൻ ചാണ്ടി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 
 
വയനാട്ടിൽ മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ രാഹുലിന് മാത്രമേ സൂചന നൽകാൻ കഴിയൂ. മറ്റാർക്കും അതിനു സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലും കർണാടകയിലും രാഹുൽ മത്സരിക്കണമെന്ന അവശ്യം ശക്തമായപ്പോൾ കേരളത്തിലും അദ്ദേഹം മത്സരിക്കണമെന്ന ആഗ്രഹമാണ് താൻ ഉന്നയിച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
 
വയനാട്ടിൽ മത്സരിക്കാൻ രാഹുൽ തയ്യാറായില്ലെങ്കിൽ പകരം ടി സിദ്ദിഖ്  തന്നെ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍