പോരാട്ടം ബിജെപിക്കെതിരെ; നടി ഊർമ്മിള കോൺഗ്രസിൽ ചേർന്നു

ബുധന്‍, 27 മാര്‍ച്ച് 2019 (17:19 IST)
ബോളിവുഡ് താരം ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏറെ ദിവസം നീണ്ട അഭ്യൂഹങ്ങള്‍ക്കും ഇതോടെ അവസാനമായി
 
മുംബൈ യൂണിറ്റ് ചീഫ് മിലിന്ദ് ഡിയോറയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും സഞ്ജയ് നിരുപവും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ഊര്‍മ്മിള ജനവിധി തേടുമെന്നാണ് അറിയുന്നത്.
 
ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മ്മിളുടെ മത്സരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും അവസരങ്ങള്‍ പരിമിതമായിരിക്കുമ്പോള്‍ യുവാക്കള്‍ എങ്ങോട്ടാണ് പോകേണ്ടതെന്നും ഊര്‍മ്മിള ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍