കൊവിഡ് വ്യാപനം രൂക്ഷം, മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ: ആരാധനാലയങ്ങളിൽ 5 പേർ മാത്രം

Webdunia
വെള്ളി, 23 ഏപ്രില്‍ 2021 (15:03 IST)
മലപ്പുറം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നടപടികളുമായി ജില്ലാ ഭരണഗൂഡം. കൊവിഡ് വ്യാപനം രൂക്ഷമായ പതിനാറ് പഞ്ചായത്തുകളിൽ കൂടി ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  ജില്ലയിലെ ആരാധാനാലയങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി.
 
ആരാധനാലയങ്ങളിൽ ചടങ്ങുകൾ ഉൾപ്പടെ അഞ്ച് പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിനാണ് വിലക്ക്. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയെ തുടർന്നാണ് തീരുമാനം.
 
നന്നംമുക്ക്,മുതുവല്ലൂർ,വാഴയൂർ,തിരുനാവായ,ചേലേമ്പ്ര,താനാളൂർ,ഒതുക്കങ്ങൽ,പോത്തുകല്ല,നന്നമ്പ്ര,ഊരകം,വണ്ടൂർ,വെളിയംകോട്,ആലങ്കോട്,വെട്ടം,പെരുവള്ളൂർ,പുൽപ്പറ്റ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്നലെ 2,776 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 

അനുബന്ധ വാര്‍ത്തകള്‍

Next Article