ഓൺലൈൻ തട്ടിപ്പിലൂടെ 31.97 ലക്ഷം തട്ടിയ കേസിൽ 2 പേർ അറസ്റ്റിൽ

എ കെ ജെ അയ്യർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (15:57 IST)
തൃശൂർ : ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു 31.97 ലക്ഷം രൂപാ തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിലായി. കുറ്റുമുക്ക് സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത കോഴിക്കോട് കൊടിയത്തൂർ നെല്ലിക്കപ്പറമ്പ് യാസിർ റഹ്മാൻ (28), മലപ്പുറം വെറ്റിലപ്പാറ കിണറടപ്പൻ പാലത്തിങ്കൾ നാഫിഹ് (20) എന്നിവരാണ് പിടിയിലായത്.
 
എസ്.എം.സി ഗ്ലോബൽ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണെന്നു തെറ്റിദ്ധരിച്ചാണ് ഇവർ കുറ്റുമുക്ക് സ്വദേശിയെ വാട്ട്സാപ്പിലൂടെ ബന്ധപ്പെട്ടത്. പിന്നീട് ഓൺലൈ ട്രേഡിംഗിൻ്റെ ലാഭസാധ്യതയെ കുറിച്ചു വിവരിച്ചത് ഇതുമായി ബന്ധപ്പെട്ട ഒരു വാട്ട്സാപ്പ് കൂട്ടായ്മയിൽ അംഗവുമാക്കി.
 
എന്നാൽ ഈ ഗ്രൂപ്പിലെ അംഗങ്ങൾ തങ്ങൾക്ക് ഉണ്ടായ ലാഭത്തെ കുറിച്ചുള്ള പോസ്റ്റ് കണ്ടു വിശ്വസിച്ചാണ് പരാതിക്കാരനും പല കാലയളവിലായി ഈ പണം നിക്ഷേപിച്ചത്. വിശ്വാസം കിട്ടാനായി തുടക്കത്തിൽ തന്നെ 21000 രൂപാ നൽകി. എന്നാൽ പിന്നീട് പണമൊന്നും ലഭിക്കാതെ വന്നപ്പോഴാണ് ചതി മനസിലായത്. തുടർന്ന് യുവാവ് പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയു ചെയ്തു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വി.എസ്.സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. '

അനുബന്ധ വാര്‍ത്തകള്‍

Next Article