പൂരം നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തില്‍ ആദ്യം എത്തിയത് സുരേഷ് ഗോപിയായിരുന്നു. തിരക്കിട്ട് സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് അന്ന് തന്നെ എല്‍ഡിഎഫും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ബലം പകരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പൂരത്തിന്റെ പ്രധാനചടങ്ങുകളിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന സുരേഷ് ഗോപി പൂരം അലങ്കോലമായ സമയത്ത് കൃത്യമായി സ്ഥലത്തെത്തിയതില്‍ ഗൂഡാലോചന നടന്നതായാണ് സിപിഐ നേതാവ് സുനില്‍ കുമാര്‍ പറയുന്നത്.