ലൈംഗികാതിക്രമം 20 കാരൻ പിടിയിൽ

എ കെ ജെ അയ്യർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (14:54 IST)
കൊല്ലം :  പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കു നേരെ  ലൈംഗികാതിക്രമം നടത്തിയ 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിന്നല്ലൂർ കരിങ്ങന്നൂർ ചരുവിള വീട്ടിൽ കണ്ണൻ ആണ് ചാത്തന്നൂർ പോലീസിൻ്റെ പിടിയിലായത് .ഇയാൾ പെൺകുട്ടിയോട് പ്രണയം നടിച്ചു അടുത്തു . എന്നാൽ ഇയാൾ പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 
 
പെൺകുട്ടിയുടെ രക്ഷിതാക്കൾ ചാത്തന്നൂർ പോലീസിൽ പരാതി നൽകി. തുടർന്നാണ് ചാത്തന്നൂർ പോലീസ് ഇൻസ്പെക്ടർ അനൂപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article