ഓണ്‍ലൈന്‍ പരസ്യത്തിലൂടെ ജോലി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വട്ടപ്പാറ മരുതൂര്‍ സ്വദേശി വിനോദ് ആണ് അറസ്റ്റിലായത്.
വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഒഴിവുണ്ടെന്നു കാണിച്ച് മാധ്യമങ്ങളിലും ഓണ്‍ലൈനിലും പരസ്യംക്ഹെയ്ത് ഉദ്യോഗാര്‍ഥികളെ തട്ടിച്ച് വ്യാജ ബാങ്ക് അക്കൌണ്ട് വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കന്റോണ്‍മെന്റ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സെയ്ഫുദീന്‍, ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിനോദിനെ കുടുക്കിലാക്കിയത്.
നിരവധി പേരില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.