ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ മുറിയടച്ചിരുന്ന് നിരന്തരം ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന ശീലമുള്ള ബിരുദ വിദ്യാര്‍ഥിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്രീകാര്യം ചെക്കാലമുക്കില്‍ ഇമ്രാന്‍ അബ്ദുള്ളയാണ് (21) മരിച്ചത്. എസ്.എ.ടി. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്.
മാര്‍ ഇവാനിയോസ് കോളേജിലെ ബി.എ.ലിറ്ററേച്ചര്‍ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞു നില്‍ക്കുകയായിരുന്ന ഇമ്രാനെ അമ്മയുടെ പിതാവാണ് വീട്ടിലെ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഗെയിം കളിക്കാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.