അനന്യയുടെ സുഹൃത്ത് വൈറ്റിലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

വെള്ളി, 23 ജൂലൈ 2021 (17:41 IST)
ട്രാൻസ്‌ജെൻഡർ അനന്യയുടെ സുഹൃത്ത് ജിജുവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വൈറ്റിലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. അനന്യ ആത്മഹത്യ ചെയ്തതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ജിജുവിന്‍റെ ആത്മഹത്യയും.
 
അനന്യ മരിക്കുമ്പോൾ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ജിജുവും ഉണ്ടായിരുന്നു. ജിജു ഭക്ഷണം വാങ്ങാൻ പുറത്തുപോയ നേരത്തായിരുന്നു അനന്യ ആത്മഹത്യ ചെയ്‌തത്. അനന്യയുടെ മരണശേഷം ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഹെയര്‍ സ്റ്റൈലിസ്റ്റാണ് ജിജു.
 
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ അനന്യ കുമാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വർഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുവാൻ പോലും അനന്യയ്ക്കായിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍