മകന്റെ ആത്മഹത്യകണ്ട് പിതാവ് അതേ മരത്തില്‍ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

ബുധന്‍, 21 ജൂലൈ 2021 (16:36 IST)
കുന്നംകുളം: സ്വന്തം മകന്‍ മരത്തില്‍ തൂങ്ങിമരിച്ചത് കണ്ട് സഹിക്കവയ്യാതെ പിതാവും അതേ മരത്തില്‍ തൂങ്ങിമരിച്ചു. കുന്നംകുളം ഇയാള്‍ ആദൂര്‍ റോഡില്‍ ജാഫര്‍ ക്ലബ്ബിനടുത്ത് ദാമോദരന്‍ എന്ന കീഴൂട്ടുരാമു (53) ആണ് മകന്‍ ശരത് എന്ന 27 കാരന്‍ തൂങ്ങിമരിച്ച അതേ മരത്തില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം.
 
രാത്രി വളരെ വൈകിയിട്ടും മകന്‍ ശരത് വീട്ടിലെത്തിയില്ല. തുടര്‍ന്ന് ശരത്തിന്റെ അനുജന്‍ സജിത്ത് നടത്തിയ  അന്വേഷണത്തില്‍ വീടിനടുത്തെ വയലരുകിലുള്ള മരത്തില്‍ ശരത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സജിത്ത് വീട്ടിലെത്തി വിവരം അറിയിച്ചു. പിന്നീട് സജിത്ത് പിതാവ് ദാമോദരനൊപ്പം ചേര്‍ന്ന് മരത്തില്‍ നിന്ന് ശരത്തിന്റെ മൃതദേഹം താഴെയിറക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഉടുമുണ്ട് ഊരി മരത്തില്‍ കെട്ടുകയും കഴുത്തില്‍ കുരുക്കിട്ട ശേഷം ദാമോദരനും തൂങ്ങിമരിച്ചു.
 
സംഭവം തൊട്ടു മുന്നില്‍ കണ്ട സജിത്ത് ആകെ മരവിച്ച മട്ടിലായിരുന്നു. ഇയാളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. രാവിലെ പോലീസ് മൃതദേഹങ്ങള്‍ താഴെയിറക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു.
 
ദാമോദരന്‍ കൂലിപ്പണിക്കാരനും മകന്‍ ശരത് ടിപ്പര്‍ ലോറി ഡ്രൈവറുമായിരുന്നു. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും ശരത്തിനെ വിഷമത്തിലാക്കിയിരുന്നു. ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. മാതാവ് സജിനി.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍