ട്രാന്‍സ്ജെന്‍ഡേഴ്‌സും മനുഷ്യര്‍ ആണ്, ഇനിയെങ്കിലും അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരുന്നൂടെ: സാധിക വേണുഗോപാല്‍

കെ ആര്‍ അനൂപ്

ബുധന്‍, 21 ജൂലൈ 2021 (15:02 IST)
ട്രാന്‍സ് യുവതി അനന്യ കുമാര്‍ അലക്‌സിന്റെ ആത്മഹത്യ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഗുരുതര പിഴവ് ഉണ്ടെന്ന ആരോപിച്ച് രംഗത്തെത്തിയ ആളാണ് അനന്യ. മരണ വാര്‍ത്തയുടെ പല പോസ്റ്റുകള്‍ക്ക് അടിയിലും നിലവാരമില്ലാത്ത കമെന്റ്‌സും, അസഭ്യവും,അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും കാണാന്‍ ഇടയായെന്നാണ് സാധിക വേണുഗോപാല്‍ പറയുന്നത്.ട്രാന്‍സ്ജെന്‍ഡേഴ്‌സും മനുഷ്യര്‍ ആണ്, ഇനിയെങ്കിലും അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരുന്നൂടെയെന്നാണ് സാധിക ചോദിക്കുന്നത്.
 
സാധികയുടെ വാക്കുകളിലേക്ക്
 
Nothing much to say dear ananya will miss you for sure... വിഷമങ്ങള്‍ ഉള്ളിലൊതുക്കി എന്നും പുഞ്ചിരിച്ചു ഓടിനടന്ന ആ മുഖം മാത്രം മതി ഓര്‍ക്കാന്‍. എവിടെ കണ്ടാലും ചേച്ചിന്നും വിളിച്ചു ഓടിവന്നു സംസാരിക്കാറുള്ള സഹോദരി ഇനി ഓര്‍മകളില്‍ മാത്രം.ആദരാഞ്ജലികള്‍
 
(മരണ വാര്‍ത്തയുടെ പല പോസ്റ്റുകള്‍ക്ക് അടിയിലും നിലവാരമില്ലാത്ത കമെന്റ്‌സും, അസഭ്യവും,അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും കാണാന്‍ ഇടയായി.ട്രാന്‍സ്ജെന്‍ഡേഴ്‌സും മനുഷ്യര്‍ ആണ്, ഇനിയെങ്കിലും അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരുന്നൂടെ? കുറ്റപ്പെടുത്താതിരുന്നൂടെ? )
 
അവഗണനകള്‍ക്കിടയിലും പൊരുതി ജീവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം എന്നും എപ്പോഴും 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍