സാമ്പത്തിക പ്രതിസന്ധി: വ്യാപാരി ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍

വെള്ളി, 23 ജൂലൈ 2021 (15:32 IST)
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ തച്ചോട്ടുകാവ് സ്വദേശി വിജയകുമാര്‍ (56) ആത്മഹത്യ ചെയ്തു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.
 
കോവിഡും അതിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണും കാരണം മാസങ്ങളോളം കട തുറക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും തുടര്‍ന്നുണ്ടായ കടബാധ്യതയാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഇയാള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്ന കുടുംബം സ്ഥിരീകരിച്ചു.
 
രണ്ട് ദിവസം മുമ്പ് ഇടുക്കിയില്‍ ഒരു ബേക്കറി വ്യാപാരിയും സമാനമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍