പഴം പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വില കുറച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ രണ്ടായിരത്തിലധികം ഓണവിപണികളുമായി കൃഷിവകുപ്പ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (13:07 IST)
ഓണക്കാലത്ത് പഴം പച്ചക്കറികള്‍ക്ക്  ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുവാന്‍ ഫലപ്രദമായ നടപടികള്‍ ഇതിനകം തന്നെ കൃഷിവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്.  പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴം പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വില കുറച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി രണ്ടായിരത്തില്‍പരം ഓണവിപണികള്‍ കൃഷിവകുപ്പ് സംഘടിപ്പിച്ചിരിക്കുകയാണ്. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന വില്പനശാലകളും ഇതിനകം തന്നെ പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. ഓണവിപണിയില്‍ പഴം പച്ചക്കറികള്‍ പൊതുവിപണിയെക്കാള്‍ താഴ്ന്ന വിലയില്‍ ലഭ്യമാക്കുന്നതിനൊപ്പം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കും ഗുണകരമാകുന്ന നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. 
 
10 ശതമാനം അധിക വില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പഴം പച്ചക്കറികളാണ് പൊതു വിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കുറച്ച് ഓണ വിപണികള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിനായി കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്, വി എഫ് പി സി കെ എന്നിവയുടെ നേതൃത്വത്തില്‍ ഒരു വിലനിര്‍ണയ കമ്മിറ്റിയുടെ മേല്‍നോട്ടവും പ്രാദേശിക വിപണിയുടെ വില നിലവാരം പരിശോധിച്ച്, ജില്ലാ അടിസ്ഥാനത്തില്‍ പഴം പച്ചക്കറികള്‍ക്ക് ഏകീകൃത വില നിശ്ചയിക്കുന്ന സംവിധാനവും രൂപീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article