ഓഖി ചുഴലിക്കാറ്റ്: പിണറായി സര്‍ക്കാരിനെ ഞെട്ടിച്ച് മലയാളത്തില്‍ രാഹുലിന്റെ കിടിലന്‍ ട്വീറ്റ് - കൂടെ ഒരു അഭ്യര്‍ഥനയും

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (19:00 IST)
ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിലും തമിഴിലുമാരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ചുഴലിക്കാറ്റിൽപ്പെട്ടു  മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ തന്റെ ദുഃഖം അറിയിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.

ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു  മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ എന്റെ ദുഃഖം അറിയിക്കുന്നു. മീൻ പിടിക്കാൻ കടലിൽ പോയവരിൽ ഇനിയും രക്ഷപ്പെടുത്താൻ കഴിയാത്തവരെ എത്രയും വേഗം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു”- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

നേരത്തെ, ഓഖി ചുഴലിക്കാറ്റില്‍ ദുരുതത്തിലാ‌യ തമിഴ്നാടിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമിയെ നേരിൽ വിളിച്ചാണ് മോദി സഹായം വാഗ്ദാനം ചെയ്തത്.

കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം ഓഖി ദുരിതങ്ങൾ വിതക്കവേ തമിഴ്നാടിനു മാത്രം സഹായം ചെയ്യാമെന്ന രാജ്യത്തിന്റെ പ്രധാന‌മന്ത്രിയുടെ പ്രഖ്യാപനം വിവാദമായിരുന്നു. കേരളം ഇന്ത്യയിൽ അല്ലെയെന്നും കേരളത്തിനു മാത്രം എന്തുകൊണ്ട് സഹായം നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ നിന്നും ചോദ്യം ഉയര്‍ന്നിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article