ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ പരാതിയിൽ സർക്കാരും സഭയും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീകൾ. ഇരയായ കന്യാസ്‌ത്രീയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും നീതി നിഷേധിക്കപ്പെടുന്നതിനാൽ സമരത്തിനിറങ്ങുമെന്നും ഇവർ പറഞ്ഞു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ കന്യാസ്ത്രീകള്‍ കുറവിലങ്ങാടുനിന്ന് എട്ടുമണിയോടെ പുറപ്പെട്ടു. പത്തുമണിയോടെയാകും പ്രതിഷേധം ആരംഭിക്കുക. ഇരയായ കന്യാസ്‌ത്രീയ്‌ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന തീരുമാനം മഠത്തിലെ അഞ്ച് കന്യാസ്‌ത്രീകളുടേതാണ്.