അവൾ നിലപാടിൽ ഉറച്ച് നിന്നു, മനസ്സ് തുറന്നു സംസാരിച്ചു; ഹാദിയയുടെ മാതാപിതാക്കൾക്ക് അഭിമാനിക്കാം: എൻ എസ് മാധവൻ

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (10:25 IST)
ഹാദിയ കേസിൽ വ്യക്തമായ ഉത്തരവാണ് ഇന്നലെ സുപ്രിംകോടതി സ്വീകരിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഒപ്പവും ഭർത്താവിന്റെ ഒപ്പവും പോകാതെ സേലത്തേക്ക് പഠനം പൂർത്തിയാക്കാനാണ് കോടതി ഹാദിയയോട് പറഞ്ഞിരിക്കുന്നത്. വിഷയത്തിൽ ഹാദിയയെ അനുകൂലിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ.
 
സമ്മര്‍ദങ്ങള്‍ അതിജീവിച്ചും തന്റെ നിലപാടില്‍ ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് മാധവൻ ട്വീറ്റ് ചെയ്തു.
 
‘സത്യം പറഞ്ഞാല്‍ ഹാദിയയുടെ മാതാപിതാക്കളാണെന്നതില്‍ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടത്. അവള്‍ ആത്മവിശ്വാസത്തോടു കൂടി എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ചു, സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു, മനസ്സു തുറന്ന് സംസാരിച്ചു. മാതാപിതാക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന വിലപ്പെട്ട വളര്‍ത്തലാണത്.’ - എഴുത്തുകാരന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article