‘വജൈനല്‍ ജെല്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമില്ല’

Webdunia
തിങ്കള്‍, 2 ജൂണ്‍ 2014 (10:54 IST)
വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിമില്ലെന്ന് സിനിമാ താരം അപര്‍ണ്ണാ ഗോപിനാഥ്. അതൊരു പരസ്യമാണ്. നേരത്തെയും നിരവധി നടിമാര്‍ ഇത്തരം കൊമേഴ്‌സ്യല്‍ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും അപര്‍ണ ഗോപിനാഥ് പറഞ്ഞു.
 
എന്നും കന്യകയാകാന്‍ ‘ 18 എഗെയ്ന്‍ വജൈനല്‍ ടൈറ്റനിംഗ് ജെല്‍ ‘ എന്നാണ് ഈ പരസ്യത്തിന്റെ തലവാചകം. ഇന്ത്യന്‍ കമ്പനി പുറത്തിറക്കിയ 18 പ്ലസ് വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യം ഫേസ്ബുക്കിലും യൂട്യൂബിലും വൈറലായി കഴിഞ്ഞു. രണ്ടു വര്‍ഷം മുമ്പ് വിദേശ ചാനലുകളിലും ബ്ലോഗുകളിലും പരസ്യം ഏറെ ചര്‍ച്ചയായിരുന്നു. 
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ പരസ്യം കഴിഞ്ഞ ദിവസങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് അപര്‍ണ ഗോപിനാഥ് തന്നെ വിമര്‍ശകര്‍ക്ക് മറുപടിയായി രംഗത്തെത്തിയത്.
 
2009 ലാണ് പരസ്യം ചിത്രീകരിച്ചത്. ഈ സമയത്ത് താന്‍ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ടില്ല. തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകാറുണ്ട്. അതുപോലെ താനും ചെയ്തുവെന്ന് മാത്രം. ഈ പരസ്യം നിരവധി വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് പുറത്തിറങ്ങിയത്. 2011 ലാണ്  പരസ്യം റിലീസായതെന്നും അപര്‍ണ പറഞ്ഞു.
 
പരസ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. എന്നാല്‍ പരസ്യത്തില്‍ പറയുന്ന കാര്യങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പരസ്യം ചെയ്യുമ്പോള്‍ താന്‍ അത്ര അറിയപ്പെട്ടിരുന്നില്ല. ഇന്ന് താനൊരു സിനിമാ നടിയാണ്. ഇതിനാലാണ് പരസ്യത്തിന്റെ പേരില്‍ ഇപ്പോള്‍ വിവാദമുണ്ടാക്കുന്നതെന്നും അപര്‍ണ പറഞ്ഞു.