കേരളത്തിലെ മൂന്നു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യുജിസി നിര്‍കര്‍ഷിച്ച യോഗ്യതയില്ലെന്നു വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. കണ്ണൂര്‍ വിസി ഡോ എം കെ അബ്ദുല്‍ ഖാദര്‍, കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം സി ദിലീപ് കുമാര്‍, തിരൂര്‍ മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍ എന്നിവര്‍ക്കാണ് നിര്‍ദിഷ്ട യോഗ്യതകളില്ലെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. പി ശ്രീരാമകൃഷ്ണന്റെ ചോദ്യത്തിന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സര്‍വകലാശാലകളില്‍ പ്രഫസറായോ ഗവേഷകനായോ പത്തുവര്‍ഷത്തെ പരിചയം ഉള്ള ആളെ മാത്രമേ വൈസ് ചാന്‍സലറാക്കാവൂ. എന്നാല്‍ കേരളത്തിലെ സര്‍വകലാശാല നിയമങ്ങളില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളൊന്നും നിലവിലില്ല.
സര്‍വകലാശാലകള്‍ക്ക് യുജിസി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ ശുപാര്‍ശ സ്വഭാവത്തോട് കൂടിയുള്ളതാണ്. ഇതു സര്‍വകലാശാലകള്‍ നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് വ്യവസ്ഥയില്ല. സര്‍വകലാശാലകള്‍ സ്വയം ഭരണസ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലകളുടെ നിയമത്തിന് വിധേയമായി തീരുമാനമെടുക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.