സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ത്ഥനയും നിലവിളക്കും ആവശ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനക്ക് മതവും ജാതിയുമില്ല. നിലവിളക്ക് കൊളുത്തരുതെന്ന് പറയുമ്പോള്‍ ചോദ്യം ചെയ്യുന്നവരിലുളളത് ബ്രാഹ്മണ മേധ്വാവിത്വമാണ്. സർക്കാർ പരിപാടിയില്‍ ഒരു മതത്തിന്‍റെയും പാട്ട് വേണ്ടെന്നും നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുളളത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സ്‌കൂളുകളിലും കോളജുകളിലും രാവിലത്തെ അസംബ്ലിയില്‍ പറയേണ്ടതാണ് നമുക്ക് ജാതിയില്ല എന്നതെന്നും അദ്ദേഹം പറഞ്ഞു.