സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മു കശ്‌മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിക്കുന്നു; കര്‍ഫ്യൂ പിന്‍വലിക്കുന്നത് 52 ആം ദിവസം

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (09:00 IST)
സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മു കശ്‌മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിക്കുന്നു. ഭീകരസംഘടനയായ ഹിസ്‌ബുള്‍ മുജാഹിന്‍ നേതാവ് ബുര്‍ഹാന്‍ വാനി സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്. ഇതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ ആണ് 52 ആം ദിവസം പിന്‍വലിക്കുന്നത്.
 
അതേസമയം, സംഘര്‍ഷം നിലനില്‍ക്കുന്ന പുല്‍വാമ ജില്ലയിലും ശ്രീനഗറിന്റെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ തുടരും. ജൂലൈ ഒമ്പതു മുതലുള്ള സംഘര്‍ഷത്തില്‍ 69 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 11, 000 ത്തിലധികം പേര്‍ക്ക് പരുക്കേറ്റു.
Next Article