പെരിയാറില്‍ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് അധികൃതര്‍

ശ്രീനു എസ്
തിങ്കള്‍, 1 ജൂണ്‍ 2020 (11:44 IST)
ഭൂതത്താന്‍ കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തിയത് വെള്ളപ്പൊക്കത്തിന് കാരണമാകില്ലെന്നും ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നാണ് നില്‍ക്കുന്നതെന്നും പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സികെ ശ്രീകല അറിയിച്ചു.
 
വൃഷ്ടിപ്രദേശത്ത് മഴ പെയ്‌തെങ്കിലും ഡാമിലെ വെള്ളത്തിന്റെ ലെവല്‍ ഉയര്‍ന്നിട്ടില്ല. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും ജലസേചനത്തിനായുള്ള പമ്പിംഗ് താരതമ്യേന കുറച്ചിട്ടുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബാരേ ജിന്റ ഷട്ടറുകള്‍ തുറന്നത്. ഇത് പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മണ്‍സൂണ്‍ കാലത്തും ബാരേജിന്റെ ഷട്ടറുകള്‍ തുറന്നു വയ്ക്കാറാണ് പതിവ്. വേനല്‍ക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകള്‍ അടയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article