വയനാട്ടില്‍ വെട്ടുകിളി ശല്യം രൂക്ഷം; തെങ്ങ് ഉള്‍പ്പെടെയുള്ള വിളകളെയെല്ലാം തിന്നു നശിപ്പിക്കുന്നു

ശ്രീനു എസ്

തിങ്കള്‍, 1 ജൂണ്‍ 2020 (10:02 IST)
ലോക്ക് ഡൗണില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം വന്നിരിക്കുന്ന സാഹചര്യത്തിലാണ് വെട്ടുകിളിയുടെ ആക്രമണവും രൂക്ഷമായിരിക്കുന്നത്. വയനാട്ടില്‍ കൂട്ടത്തോടെ എത്തിയ വെട്ടുകിളികള്‍ എല്ലാതരത്തിലുള്ള സസ്യങ്ങള്‍ക്കും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാന്‍ തോട്ടങ്ങളില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനാണ് കൃഷിവകുപ്പിന്റെ നിര്‍ദേശം. 
 
എന്നാല്‍ രാസകീടനാശിനികളുടെ ഉപയോഗംമൂലം തവളകള്‍ ചത്തുപോയതിനാലാണ് വെട്ടുകിളി ശല്യം രൂക്ഷമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. പുല്‍ച്ചാടിയെപ്പോലെ ഇരിക്കുന്ന ഈ ജീവികള്‍ മണ്ണിലാണ് മുട്ടയിടുന്നത്. ഇത് വളര്‍ന്നതിനു ശേഷമേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. വയനാട്ടില്‍ കൊക്കോ, കാപ്പി തുടങ്ങിയ നാണ്യവിളകളെല്ലാം നാശത്തിന്റെ വക്കിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍