46 ജീവനക്കാർക്ക് കൊവിഡ്, ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2020 (19:17 IST)
ഗുരുവായൂർ ക്ഷേത്രത്തിലെ 46 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്‌ച്ച മുതൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ക്ഷേത്ര ജീവനക്കാര്‍ക്കും സഹപൂജാരിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മുഴുവൻ ആളുകളിലും നടത്തിയ പരിശോധനയിലാണ് 46 ക്ഷേത്രം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്.
 
ക്ഷേത്രത്തിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്രത്തില്‍ ഭക്തരെ വിലക്കുന്നതിനൊപ്പം ക്ഷേത്ര പരിസരം കൺടെയ്ൻമെന്റ്സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൂജകളും ചടങ്ങുകളും എല്ലാം തന്നെ മാറ്റമില്ലാതെ തുടരും.

അനുബന്ധ വാര്‍ത്തകള്‍

Next Article