ആയിരം, അഞ്ഞൂറ് നോട്ടുകളുടെ നിരോധനവും അതിനെ തുടര്‍ന്ന് ഉണ്ടായ സഹകരണ മേഖലയിലെ പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചൊവ്വാഴ്ച ചേരും. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് സഭാ സമ്മേളനം ആരംഭിക്കും.
സഹകരണ പ്രതിസന്ധിയാണു മുഖ്യ അജണ്ട എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനൊപ്പം ചോദ്യോത്തരവേള, ശൂന്യവേള എന്നിവ ഒഴിവാക്കാനാണു തീരുമാനം. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് പ്രമേയം പാസാക്കി സഭ പിരിയാനാണു തീരുമാനം.
സമാനമായ രീതിയില്‍ ഇത്തരത്തിലൊരു പ്രത്യേക നിയമസഭാ സമ്മേളനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 2011 ഡിസംബര്‍ ഒന്‍പതിനു വിളിച്ചു ചേര്‍ത്തിരുന്നു.