നിയമസഭാ സമ്മേളനം മാര്‍ച്ച് ആറു മുതല്‍

Webdunia
വ്യാഴം, 5 ഫെബ്രുവരി 2015 (20:36 IST)
സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം മാര്‍ച്ച് ആറു മുതല്‍ ഏപ്രില്‍ ഒമ്പതുവരെ നടക്കും. ഇതു സംബന്ധിച്ച് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് മാര്‍ച്ച് ആറിനു ഗവര്‍ണറുടെ നയപ്രഖ്യാപനവും പതിമൂന്നിനു ബജറ്റും അവതരിപ്പിക്കുമെന്നാണു മുഖ്യമന്ത്രി അറിയിച്ചത്.
 
നിലവിലെ സാഹചര്യത്തില്‍ ബാര്‍ കോഴ വിവാദത്തില്‍ പെട്ട ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചാല്‍ സഭയില്‍ ചോരപ്പുഴ ഒഴുകുമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരിയുടെ പ്രസ്താവനയും തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രതികരണവും സമ്മേളനത്തില്‍ വന്‍ കോലാഹലങ്ങള്‍ക്കിടയാക്കും എന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.