നിറപറയുടെ മുളക്, മല്ലി, മഞ്ഞള്‍പ്പൊടികള്‍ നിരോധിച്ചു

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (12:04 IST)
നിറപറയുടെ മസാലപൊടികള്‍ നിരോധിച്ചു. കാലടി കെ കെ ആര്‍ ഫുഡ് പ്രോഡക്ട്സിന്റെ നിറപറ ബ്രാന്‍ഡ് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി എന്നിവയാണ് സംസ്ഥാനത്ത് നിരോധിച്ചത്.
 
മായം ചേര്‍ത്ത് വില്‍ക്കുന്നെന്ന കാരണത്താലാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ ഇവ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിപണിയില്‍ നിലവിലുള്ള നിരോധിത ഉല്‍പന്നങ്ങള്‍ എത്രയും പെട്ടെന്ന് തിരികെ വിളിക്കണമെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭക്ഷ്യപരിശോധന ലാബുകളില്‍ പരിശോധിച്ചതില്‍ ഈ പൊടികളില്‍ സ്റ്റാര്‍ച്ച് പൗഡര്‍ കണ്ടത്തെിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ പിഴ ചുമത്തിയിട്ടും നോട്ടീസ് നല്‍കിയിട്ടും നിര്‍മാതാവ് അത് അവസാനിപ്പിക്കാന്‍ തയാറായില്ലെന്നും ഈ സാഹചര്യത്തിലാണ് നിരോധനം അനിവാര്യമായതെന്നും കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കി.