നിപ്പ വൈറസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി

Webdunia
ശനി, 26 മെയ് 2018 (20:00 IST)
കോഴിക്കോട്: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. അത്യാഹിത വിഭാഗം ഒഴിച്ച് മറ്റുള്ള രോഗികളെ ഡിസ്റ്റാർജ്ജ് ചെയ്യും. സധാരന കേസുകൾ എടുക്കേണ്ടതില്ല എന്നാണ് ആശുപത്രി അധികൃതരുടെ തീരുമാനം. 
 
എന്നാൽ മെഡിക്കൽ കോളേജ് ജീവനക്കാർക്ക് അവധി നൽകില്ല ഇവർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പ്രോട്ടോക്കോൾ അനുസരിച്ചുള്ള വസ്ത്രം നിർബന്ധമാക്കാനാണ് തീരുമാനം.   
 
അതേസമയം നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പേരാമ്പ്ര നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങൽ കല്യാണി (75) ആണ് മരിച്ചത്. ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.
 
കഴിഞ്ഞ 16 മുതൽ കല്യാണി മെഡിക്കൽ കോളജിൽ ചികിത്സയിലയിരുന്നു.
 
29 പേരാണ് വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. കോഴിക്കോട് 11, മലപ്പുറം ഒമ്പത്, എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് ഓരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്.

അനുബന്ധ വാര്‍ത്തകള്‍

Next Article