ഓർഡർ തിരിച്ചയക്കുന്നവരെ ആമസോൺ ബ്ലോക്ക് ചെയ്യുന്നു

ശനി, 26 മെയ് 2018 (16:55 IST)
ഓൻലൈനായി ഉൽ‌പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടി വരുകയാണ്. കുറഞ്ഞ വിലയിൽ സാധനങ്ങൾ നമ്മേ തേടിയെത്തും എന്നതിനാലാണ് ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ വളരെ ചെറിയ കാലം കൊണ്ട് തന്നെ വലിയ പ്രചാരം നേടാൻ കാരണാം. 
 
ഓർഡർ ചെയ്ത് വാങ്ങിയ സാധനങ്ങൾ ഉപഭോക്താവിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റിവാങ്ങാനോ പണം  തിരികേ ലഭിക്കാനോ ഉള്ള സംവിധാനവും  ഇത്തരം കമ്പനികൾ നൽകുന്നുണ്ട് 
 
എന്നാൽ ഓൻലൈൻ വ്യാപാര കമ്പനിയായ ആമസോൺ ഓർഡർ തിരികെ അയക്കുന്നവരുടെ അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. നിലവിലുള്ള അക്കുണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനു പുറമേ പുതിയ അക്കൌണ്ട് തുടങ്ങുന്നതിനും കമ്പനി വിലക്കേർപ്പെടുത്തുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.    
 
നിരന്തരമായി ഉൽ‌പന്നങ്ങൾ തിരിച്ചയക്കുന്നവരുടെ അക്കൌണ്ടുകളാണ് ബ്ലോക്ക് ചെയ്യുന്നത്. അതേ സമയം തങ്ങളുടെ സേവനത്തെ ദുരുപയോഗം ചെയ്യുന്നവരുടെ അക്കൌണ്ടുകക്ക് മാത്രമാണ് വിലക്ക് ഏർപ്പെടുത്തുന്നത് എന്നും. അതിനുള്ള പൂർണ്ണ അധികാരം തങ്ങൾക്കുണ്ട് എന്നും പരാതികളോട് ആമസോൺ പ്രതികരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍