തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിനെതിരെ സമരം ചെയ്ത 13 പേർ വെടിയേറ്റ് മരിച്ചിട്ടും വേദാന്ത ഗ്രൂപ്പിനു കുലുക്കമില്ല. പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനവുമായി മുന്നോട്ടു പോകുമെന്ന് കമ്പനി എക്സിക്യൂട്ടിവ് പി രാംനാഥ്. വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനു നൽകിയ അഭിമുഖത്തിലാണ് രാംനാഥ് നിലപാട് വ്യക്തമാക്കിയത്.
പ്രതി വർഷം 40,000 ടൺ ചെമ്പാണ് ഇവിടെ ഉല്പാതിപ്പിക്കുന്നത്. രണ്ടാം ഘട്ട വികസനത്തിലൂടെ ഇത് ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്ലാന്റ് തുറന്ന് പ്രവർത്തിക്കാനാമെന്നും പ്രദേശവാസികളുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് കമ്പനി ആഗ്രഹിക്കുന്നത് എന്നും രാംനാഥ് പറഞ്ഞു.