മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു. 21 വയസായിരുന്നു. വില്‍സണ്‍സ് ഡിസീസ് എന്ന അപൂര്‍വ്വ രോഗ ബാധയ്ക്ക് ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ച നികിതയ്ക്ക് രണ്ടുതവണ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടന്നത്.