പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതി പൊലീസ് പിടിയിലായി. വലിയ വട്ടക്കുഴിപ്ഉത്തന്‍ വീട്ടില്‍ വിനോദ് എന്ന 23 കാരനാണു പിടിയിലായത്. കേസിലെ ഒന്നാം പ്രതി അരുണിനെ (23) പിടികൂടാനായില്ല.
എന്നാല്‍ രണ്ടാം പ്രതി സുജിത് (23), മൂന്നാം പ്രതി വിനോദ് (23) എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. പാലിയോട് സ്വദേശിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളാണ് ഇയാളും കൂട്ടാളികളും ചേര്‍ന്ന് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.നെയ്യാറ്റിന്‍കര സി.ഐ.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.