കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി കോടതിയാണ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്. കൃഷ്ണദാസ് അടക്കം
അഞ്ച് പേരുടെ ജാമ്യമാണ് കോടതി ഇന്ന് പരിഗണിച്ചത്.
കേസിലെ അഞ്ചും ഏഴും പ്രതികളായ വത്സകുമാർ, ഗോവിന്ദൻ കുട്ടി എന്നിവർക്കും ജാമ്യം അനുവദിച്ചില്ല. അതേസമയം, കേസിലെ ആറാം പ്രതിയായ സുകുമാരന് കോടതി ജാമ്യം അനുവദിച്ചു. ലക്കിടി കോളേജിലെ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിലാണ് കൃഷ്ണദാസ് അടക്കം മൂന്ന് പേർക്ക് കോടതി ജാമ്യം നിഷേധിച്ചത്.
ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയായ ഷൌക്കത്തലിയാണ് കൃഷ്ണദാസിനെതിരെ പരാതി നൽകിയത്. തട്ടിക്കൊണ്ടു പോകല്‍, വ്യാജരേഖ ചമയ്ക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്.