വിശ്വാസങ്ങളിൽ ഇപ്പോഴും മാറ്റമില്ല: ആചാരമനുസരിച്ച് മാത്രമേ താൻ മല ചവിട്ടുവെന്ന് നവ്യാ നായർ

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (16:31 IST)
പ്രായഭേതമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും താൻ ആചാരങ്ങൾ അനുസരിച്ച് മാത്രമേ ശബരിമല ചവിട്ടു എന്ന് നടി നവ്യാ നായർ അതേ സമയം ഏല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ ആരാധന നടത്താമെന്ന സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നതായും നവ്യ വ്യക്തമാക്കി.
 
‘ചെറുപ്പത്തിൽ ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്. അന്നത്തെ വിശ്വാസങ്ങൾ തന്നെയാണ് ഇപ്പോഴും മനസിലുള്ളത്. അതിനാൽ തന്നെ ആചാരങ്ങൾ അനുസരിച്ചു മാത്രമേ ശബരിമല ചവിട്ടു’ എന്നായിരുന്നു നവ്യയുടെ വാക്കുകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article