രണ്ടുദിവസത്തെ പൊതുപണിമുടക്കില്‍ സംസ്ഥാനത്തിന് നഷ്ടമായത് 4380 കോടി രൂപ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 മാര്‍ച്ച് 2022 (14:44 IST)
രണ്ടുദിവസത്തെ പൊതുപണിമുടക്കില്‍ സംസ്ഥാനത്തിന് നഷ്ടമായത് 4380 കോടി രൂപ. കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തിന് തുടര്‍ച്ചയായ രണ്ടുദിവസത്തെ പണിമുടക്കും വിനയായിരിക്കുകയാണ്. 2021ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ പ്രതിദിന ആഭ്യന്തര ഉല്‍പാദനം 2190 കോടിയാണ്. ഇത്തരത്തില്‍ രണ്ടുദിവസം 4380 കോടിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 
 
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് പണിമുടക്ക്. ശനിയും ഞായറും ഉള്‍പ്പെടെ തുടര്‍ച്ചയായ നാലുദിവസമാണ് ബാങ്ക് മുടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article