പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ട് കഴിഞ്ഞ ദിവസം ബൈക്കും വാനും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഇലന്തൂർ കൈമോണി മണ്ണിൽ ഷാജി - കുഞ്ഞുമോൾ ദമ്പതികളുടെ മകൻ കലേഷ് (23), ഇലന്തൂർ ഇടപ്പരിയാരം ബാബു - ഷീബ ദമ്പതികളുടെ മകൻ നിമേഷ് എന്ന ശ്രീക്കുട്ടൻ (17) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ കുമ്പനാട് കവലയിൽ വച്ചായിരുന്നു സംഭവം. ഓതറയിലെ ഒരു വിളക്ക് നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു മരിച്ച ഇരുവരും. മുമ്പേ പോയ കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന വാനുമായി ബൈക്ക് കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.