യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി

Webdunia
ഞായര്‍, 27 നവം‌ബര്‍ 2022 (14:15 IST)
കൊട്ടാരക്കര : യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ചു ബന്ധുക്കളുടെ പരാതി. വാളകം അണ്ടൂർ വടക്കേവിള വീട്ടിൽ സന്ധ്യ എന്ന ബിജി (40) മരിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി ഉണ്ടായത്. കഴിഞ്ഞ ഇരുപത്തൊന്നാം തീയതിയാണ് ഭർതൃവീട്ടിൽ വച്ച് ബിജി മരിച്ചത്.
 
മകളുടെ മരണം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ലെന്ന് കാണിച്ചു ബിജെപിയുടെ മാതാവ് രമണി കൊട്ടാരക്കര ഡി.വൈ.എസ്.പിക്കാന് ഇപ്പോൾ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഒരു ആക്ഷൻ കൗൺസിലും രൂപീകരിച്ചിട്ടുണ്ട്. ബിജി മരിച്ചതിന്റെ തലേ രാത്രി ഇവരെ ഉപദ്രവിക്കുകയും ബന്ധുക്കളെ ഫോണിൽ വിളിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
 
മരിച്ച ദിവസം രാവിലെ പതിനൊന്നു മണിയോടെ ബിജി മാതാവുമായി സംസാരിച്ചെങ്കിലും ഒരു മണിയോടെ ബിജി മരിച്ച വിവരമാണ് അറിയുന്നത്. ആസിഡ് ഉള്ളിൽ ചെന്ന് മരിച്ചു എന്നാണു വിവരം.    
 

അനുബന്ധ വാര്‍ത്തകള്‍

Next Article