ആദ്യം ചേട്ടൻ്റെ മരണം, പിന്നാലെ അമ്മ, ഇപ്പോൾ അച്ഛനും: ഹൃദയം തകർന്ന വേദനയിൽ മഹേഷ് ബാബു

ചൊവ്വ, 15 നവം‌ബര്‍ 2022 (12:49 IST)
പ്രിയപ്പെട്ടവർ ഓരോരുത്തരായി നഷ്ടപ്പെട്ടുപോകുന്നതിൻ്റെ വേദനയിൽ തെലുഗ് സൂപ്പർ താരം മഹേഷ് ബാബു. സഹോദരൻ രമേഷ് ബാബുവിൻ്റെയും അമ്മ ഇന്ദിരയുടെയും മരണത്തിന് പിന്നാലെ അച്ഛൻ കൃഷ്ണയും ഇപ്പോൾ വിട പറഞ്ഞിരിക്കുകയാണ്.
 
കൃഷ്ണയുടെ ആദ്യഭാര്യ ഇന്ദിരാദേവിയിൽ രമേഷ് ബാബു, മഹേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദർശിനി എന്നിങ്ങനെ അഞ്ച് മക്കളാണുള്ളത്. നടിയും നിർമാതാവുമായ വിജയ നിർമലയാണ് കൃഷ്ണയുടെ രണ്ടാമത്തെ ഭാര്യ. ഇവർ 2019ൽ മരണപ്പെട്ടിരുന്നു. 2022 ജനുവരിൽ 10നായിരുന്നു മൂത്തസഹോദരനായ രമേഷ് ബാബു മരണപ്പെട്ടത്. സെപ്റ്റംബർ 28ന് അമ്മ ഇന്ദിരയും വിട പറഞ്ഞു. ഈ മരണം കഴിഞ്ഞ് 2 മാസം കഴിയും മുൻപാണ് അച്ഛൻ്റെ മരണം.
 

An icon of Telugu cinema Krishna gaaru is no more, an era ends with his demise. I wish to share the grief of brother @urstrulyMahesh who has to bear this third emotional trauma of losing a mother, brother and now his father. My deepest condolence dear Mahesh gaaru.

— Kamal Haasan (@ikamalhaasan) November 15, 2022
ചൊവ്വാഴ്ച പുലർച്ചെയാണ് മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ (ഘട്ടമനേനി ശിവരാമ കൃഷ്ണമൂർത്തി) അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 79 വയസ്സായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍