ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഓണ്‍ലൈനായാണോ അടയ്ക്കുന്നത്? ശ്രദ്ധിക്കുക, വ്യാജ ലിങ്കുകള്‍ സജീവം

രേണുക വേണു
ചൊവ്വ, 23 ജനുവരി 2024 (12:22 IST)
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഓണ്‍ലൈനായി അടയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇ-ചലാനുകളുടെ പിഴ അടയ്ക്കാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ് സൈറ്റുകള്‍ക്ക് സമാനമായി പൊതുജനങ്ങളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിരവധി വെബ്‌സൈറ്റുകള്‍ ലഭ്യമാകുന്നതായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 
 
മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം 


മോട്ടോര്‍ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ടും വിവിധ സര്‍വീസുകള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോഴും, ഈ ചെല്ലാന്‍ (E chellan)  പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ  പിഴ അടയ്ക്കുമ്പോഴും പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയില്‍ സമാനമായ പേരുകളുള്ള വെബ്‌സൈറ്റുകള്‍ നിലവില്‍ ലഭ്യമാകുന്നതായി വ്യാപകമായ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പരിവാഹന്‍ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in  എന്ന ലിങ്ക് വഴിയോ ഈ ചെല്ലാന്‍ നോട്ടീസില്‍ ലഭ്യമായിട്ടുള്ള QR  കോഡ് സ്‌കാന്‍ ചെയ്‌തോ മാത്രം ഈ ചെല്ലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. 
സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകള്‍ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article