മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ: യുവാവിനെതിരെ കേസ്

എ കെ ജെ അയ്യർ

ചൊവ്വ, 9 ജനുവരി 2024 (20:15 IST)
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിച്ച് പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. രാജസ്ഥാനെ ടോന്ക് സ്വദേശി മൻരാജ് മീനയ്‌ക്കെതിരെ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
 
മുഖ്യമന്ത്രിയുടെ പേർ, ചിത്രം എന്നിവ ഉപയോഗിച്ച് ടെലിഗ്രാമിൽ അക്കൗണ്ട് ഉണ്ടാക്കി. പിന്നീട് അതിൽ യുവാവിന്റെ നമ്പർ ഉപയോഗിച്ച് വാട്സ് ആപ്പ് ലിങ്ക് നിർമ്മിച്ച ശേഷം പ്രചരിപ്പിക്കുകയായിരുന്നു. സൈബർ ടോം നടത്തിയ സൈബർ പട്രോളിംഗിനിടെയാണ് കഴിഞ്ഞ ഡിസംബർ പതിനൊന്നിന് ഇത് കണ്ടെത്തിയത്. ഇയാളുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ലിങ്ക് ഉണ്ടാക്കിയത്.
 
ഈ ലിങ്ക് വാട്ട്സ് ആപ്പിലൂടെ അനവധി പേരിലേക്ക് എത്തിയിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം വ്യാജ അക്കൗണ്ട് ഉണ്ടാക്കാനായി വ്യാജ സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അധികാരികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. 2022 ൽ മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയ ആൾക്കെതിരെ കൊച്ചിയിലെ സൈബർ പോലീസ് കേസെടുത്തിരുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍