കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രാദേശിക പ്രശ്നങ്ങളെ തുടര്‍ന്നാണെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. ‘ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതില്‍ സി പി എമ്മിന് പങ്കില്ല’ - ജയരാജന്‍ പറഞ്ഞു.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് സി പി എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കണ്ണൂര്‍,അഴീക്കോട്,കണ്ണപുരം,കല്ല്യാശ്ശേരി പഞ്ചായത്തുകളില്‍ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.