തദ്ദേശ തെരഞ്ഞെടുപ്പിനുളള സീറ്റു വിഭജനത്തെച്ചൊല്ലി മലപ്പുറത്ത് മുസ്ലീം ലീഗുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചെറിയ തർക്കങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. അതു ചര്‍ച്ച ചെയ്തു പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജില്ലയില്‍ ലീഗിനെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് നേട്ടം കൊയ്യാന്‍ സിപിഎം ശ്രമം ആരംഭിച്ചു. പരപ്പനങ്ങാടി നഗരസഭയില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം 45 സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ചു.