വീട്ടില്‍ ആക്രമിച്ചു കയറി ഗൃഹനാഥനെ മര്‍ദ്ദിച്ചു കൊന്നു

എ കെ ജെ അയ്യര്‍
തിങ്കള്‍, 12 ഏപ്രില്‍ 2021 (12:17 IST)
പുനലൂര്‍: കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പുനലൂരില്‍ ഒന്‍പതംഗ സംഘം വീട്ടില്‍ ആക്രമിച്ചു കയറി ഗൃഹനാഥനെ മര്‍ദ്ദിച്ചു കൊന്നു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു എന്ന 59 കാരനാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട മോഹനന്‍, സുനില്‍ എന്നിവരെ പോലീസ് അറസ്‌റ് ചെയ്തു.
 
കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ മകനും പോലീസ് പിടിയിലായ മോഹനന്‍ തുടങ്ങിയവരുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് അര്‍ദ്ധരാത്രിയോടെ അക്രമി സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റു ഏഴു പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article