മന്‍സൂര്‍ വധക്കേസ്: ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും

ശ്രീനു എസ്

വെള്ളി, 9 ഏപ്രില്‍ 2021 (10:20 IST)
മന്‍സൂര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് വധക്കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം ഇന്ന് പാനൂരിലെ സംഭവസ്ഥലം സന്ദര്‍ശിക്കും.
 
മുഖ്യ ആസൂത്രകന്‍ ഡിവൈഎഫ് ഐ നേതാവ് കെ സുഹൈലടക്കം 25 പേരാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഷിനോസ് എന്നയാളാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ഷിനോസിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍