സഹോദരൻ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു

എ കെ ജെ അയ്യര്‍
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (12:55 IST)
പഴനി: ഏറെ നേരം ഫോണിൽ സംസാരിച്ച സഹോദരിയെ ദേഷ്യത്തിൽ സഹോദരൻ കഴുത്തു ഞെരിച്ചു കൊന്നു. തമിഴ്‌നാട്ടിലെ പഴനിയിലാണ് സംഭവം. മുരുകേശൻ എന്നയാളുടെ മകൾ ഗായത്രി എന്ന പതിനാറുകാരിയാണ് മരിച്ചത്.

പ്രതിയായ സഹോദരൻ ബാലമുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗായത്രിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗായത്രിയുടെ കഴുത്തിൽ കണ്ട പാടുകൾ ഡോക്ടർമാരിൽ സംശയം ഉണ്ടാക്കി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സഹോദരൻ കഴുത്തു ഞെരിച്ച വിവരം പുറത്തായത്.

ദിവസങ്ങളായി ഗായത്രി ആരോടോ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുന്നത് ബാലമുരുകൻ വിലക്കിയിരുന്നു. എന്നാൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തും ഗായത്രി ഇത് തുടർന്ന്. തുടർന്നാണ് ബാലമുരുകാൻ ഗായത്രിയെ മർദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും ചെയ്തത്. എന്നാൽ ഈ സംഭവത്തിൽ കുടുംബത്തിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article