സിഗരറ്റ് കടം വാങ്ങിയതുമായി ബന്ധപ്പെട്ട് മർദ്ദനമേറ്റ യുവാവ് മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 10 ഫെബ്രുവരി 2022 (15:31 IST)
പറവൂർ: സിഗരറ്റ് കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കട ഉടമയുടെയും സഹോദരന്റെയും മർദ്ദനമേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പറവൂർ വാണിയക്കാട് കണ്ടന്തറ വീട്ടിൽ സുതന്റെ മകൻ മനു എന്ന മനോജാണ് (41) കഴിഞ്ഞ ദിവസം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

വാണിയക്കോട്ടെ ഗോഡൗണിനു സമീപം പലചരക്ക് കട നടത്തുന്ന വാണിയക്കാട് പനച്ചിക്കാപറമ്പിൽ സജ്ജൻ, സഹോദരൻ സജു എന്നിവരെ ഇതുമായി ബന്ധപ്പെട്ടു പറവൂർ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു മനോജ് സിഗരറ്റ് കടമായി വാങ്ങാനെത്തിയത്. എന്നാൽ മുമ്പ് വാങ്ങിയ കടത്തിന്റെ തുക ആവശ്യപ്പെട്ടപ്പോൾ തർക്കമാവുകയും തമ്മിൽ അടിപിടിയിൽ കലാശിക്കുകയും ചെയ്തു.

എന്നാൽ മർദ്ദനമേറ്റ മനോജ് ഞായറാഴ്ച കടുത്ത ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും ചികിത്സയ്‌ക്കെത്തി. മെഡിക്കൽ കോളേജിലെ പരിശോധനയിൽ മനോജിന്റെ വാരിയെല്ല് ഒടിഞ്ഞതായും കണ്ടെത്തിയിരുന്നു. അവിവാഹിതനായ മനോജ് സ്വകാര്യ വ്യക്തിയുടെ കാർ ഡ്രൈവറാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article