ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. മടിപ്പാക്കം യൂണിറ്റ് സെക്രട്ടറി ശെല്‍വമാണ് മരിച്ചത്. നഗരതദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഡിഎംകെ നേതാവാണ് ശെല്‍വം.