മധു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 ഫെബ്രുവരി 2022 (19:01 IST)
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ മധു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. സിനിമാ നടന്‍ മമ്മൂട്ടി ഏര്‍പ്പെടുത്തിയ അഭിഭാഷകനോടാണ് കുടുംബം ആവശ്യമറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചരണങ്ങള്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ കേസിലെ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല. ആക്ഷന്‍ കൗണ്‍സിലുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെന്നും കുടുംബം അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍