മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് റസല്‍ ജോയി സുപ്രിംകോടതിയില്‍ പരാതി നല്‍കി. ഡാമിന് എഴുപത്തിഒന്ന് വര്‍ഷം പഴക്കമുണ്ടെന്നും അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഡാം തകര്‍ന്ന് വീണേക്കാമെന്നും റസല്‍ ജോയി സുപ്രിംകോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫെഡറല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ ഒന്നാം എതിര്‍ കക്ഷിയും കേരള സര്‍ക്കാര്‍, കേന്ദ്ര ജലകമ്മീഷന്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവരെ തുടര്‍ന്നുള്ള കക്ഷികളുമായാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
ഡാം ഡീ കമ്മീഷന്‍ ചെയ്യുന്നതിന് വിശദവിവരങ്ങള്‍ പഠിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം. അവര്‍ ഡീ കമ്മീഷന്‍ ചെയ്യുന്നതിന് തീയതി തീരുമാനിക്കും. തീയതി സുപ്രീംകോടതിയില്‍ ശുപാര്‍ശ ചെയ്യാന്‍ പ്രത്യേകം സമിതിയെ നിയോഗിക്കണമെന്നും റസല്‍ ജോയി പരാതിയില്‍ വ്യക്തമാക്കുന്നു.