കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കൽ, ഓപ്പറേഷൻ പി ഹണ്ടിൽ 47 പേർ അറസ്റ്റിൽ

Webdunia
ശനി, 27 ജൂണ്‍ 2020 (20:02 IST)
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 47 പേർ സംസ്ഥാനത്ത് അറസ്റ്റിലായി.സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ട് വഴിയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പ്രതികളിൽ നിന്നും 143 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.അറസ്റ്റിലായവരില്‍ ഐടി പ്രൊഫഷണലുകളും ഉണ്ടെന്ന് പൊലീസ്. സംസ്ഥാനത്താകെ 89 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.
 
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരം കേരളാ പോലീസിന്റെ സൈബർ ഡോമിന് നേരത്തെ ലഭിച്ചിരുന്നു. ഇതുമായി ബന്ധപെട്ട് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് 117 കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് ഈ കേന്ദ്രങ്ങളില്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടത്തിയ പരിശോധനകളിലാണ് 47 പേരെ അറസ്റ്റ് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article